ക്ഷേമപെന്‍ഷനുകള്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധം

തളിപ്പറമ്പ് : ക്ഷേമപെന്‍ഷനുകള്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് നഗരസഭാ ഓഫിസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണയും മാര്‍ച്ചും നടത്തി.

വെളളിയാഴ്ച്ച  രാവിലെ 10.30 ഓടെ കപ്പാലത്ത് നിന്നും പ്രകടനമായാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നഗരസഭാ ഓഫിസിലേക്ക് എത്തിയത്. നഗരസഭാ കവാടത്തിന് മുമ്പില്‍ എസ്.ഐമാരായ കെ.കെ ഗംഗാധരന്‍, വി.എ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സമരക്കാരെ തടഞ്ഞു.

തുടര്‍ന്ന് പ്രതിഷേധ ധര്‍ണ്ണ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്ഷേമപെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചവര്‍ തന്നെ അവ നിര്‍ത്തലാക്കിയിരിക്കുകയാണ്.

ഈ പ്രവര്‍ത്തിയിലൂടെ ഇടതുസര്‍ക്കാര്‍ വിധവകളുടെയും വയോധികരുടെയും ജീവിതമാര്‍ഗമാണ് ഇല്ലാതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കൊടിയില്‍ സലിം അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, സി.പി.വി അബ്ദുല്ല, പി.മുഹമ്മദ് ഇഖ്ബാല്‍, പി.പി മുഹമ്മദ് നിസാര്‍ പ്രസംഗിച്ചു.

 

സായാഹ്ന ധർണ നടത്തി

ആന്തൂർ: ഇടത് സർക്കാർ ക്ഷേമ പെൻഷൻ അട്ടിമറിക്കെതിരെ ആന്തൂർ മുൻസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മശാല ടൗണിൽ സായാഹ്ന ധർണ നടത്തി.

മുസ്‌ലിം ലീഗ് ആന്തൂർ മുൻസിപ്പൽ പ്രസിഡണ്ട് സമദ് കടമ്പേരിയുടെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് തളിപറമ്പ് മണ്ഡലം ജ:സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.

കെ.പി. ഹനീഫ, സി.എച്ച്.മുത്തലിബ് ഫൈസി, സി.മുഹമ്മദ് അഷ്‌റഫ്, മുഹ്സിൻ ബക്കളം, വി.കെ. മുസ്തഫ, കബീർ. ബി, ആബിദ്. കെ, അനസ് കടമ്പേരി, അയ്യൂബ് .സി തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദലി. കെ.ബക്കളം നന്ദിയും പറഞ്ഞു.

You can like this post!

You may also like!