സാമൂഹിക അകലം പാലിക്കാതെ കളള് വാങ്ങാനെത്തിയവരുടെ ഫോട്ടോ വൈറല്‍ : നടപടിയുമായി പോലീസും എക്സൈസും

തളിപ്പറമ്പ്: കളള് വാങ്ങാനെത്തിയവര്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടമായി കള്ളുഷാപ്പിന് മുന്നില്‍ തടിച്ച കൂടി നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഇന്ന് രാവിലെ തളിപ്പറമ്പ് മന്നയിലെ കളള് ഷാപ്പിന് മുന്നിലാണ് വലിയ തോതില്‍ ആളുകള്‍ കൂട്ടമായി നിന്നത്. ഇതുവഴികടന്നു പോയ ഒരാള്‍ ഇതിന്റെ ഫോട്ടോയെടുത്ത് സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു.

നിമിഷനേരം കൊണ്ട് തന്നെ ഈ ഫോട്ടോ മറ്റ് നിരവധി ആളുകളിലേക്ക് എത്തുകയും ചെയ്തു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ആളുകളെ നീക്കം ചെയ്യുകയും ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

സാമൂഹിക അകലം പാലിക്കാതെ കച്ചവടം തുടര്‍ന്നാല്‍  നിയമനടപടിയെടുക്കുമെന്ന് മുന്നറിയിപ്പുനല്‍കിയതായി പോലീസ് എക്സൈസ് അധികാരികള്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!