ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി

നാന്‍ജിംഗ് : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. സ്‌പെയിനിന്റെ കരോലിന മാരിന്‍ ആണ് സിന്ധുവിനെ തോല്‍പ്പിച്ച് ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായത്. 2016ല്‍ റിയോ ഒളിംപിക്‌സ് ഫൈനലിലും കരോലിന മാരിന്‍ സിന്ധുവിനെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കരോലിന മാരിന്റെ വിജയം. സ്‌കോര്‍: 2119, 2110. ആദ്യസെറ്റിന്റെ തുടക്കത്തില്‍ മുന്നിട്ടു നിന്ന സിന്ധു രണ്ടാം സെറ്റില്‍ കരോലിന മാരിനു മുന്നില്‍ തീര്‍ത്തും നിഷ്പ്രഭയായി.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ജിപ്പ് ഫൈനലില്‍ സിന്ധു തോല്‍ക്കുന്നത്. ലോക രണ്ടാം നമ്പരും ജപ്പാന്‍ താരവുമായ അകാനെ യഗമൂച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു സിന്ധുവിന്റെ ഇത്തവണത്തെ ഫൈനല്‍ പ്രവേശം. മുന്‍ വര്‍ഷങ്ങളില്‍ രണ്ടു വെങ്കലവും ഒരു വെള്ളിയും സിന്ധു സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ താരം സൈന നെഹ്‌വാളിനെ വീഴ്ത്തി സെമിയിലെത്തിയ കരോലിന മാരിന്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്.

You can like this post!

You may also like!