ലോക ഹൃദയാരോഗ്യ ദിനത്തിൽ ഏകദിന പ്രഥമ ശുശ്രൂഷാ പരിശീലനം സംഘടിപ്പിച്ചു

തളിപ്പറമ്പ്: നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിലുള്ള ഹ്യൂമൺ റിസോഴ്സസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന “നമ്മുടെ ആരോഗ്യം” പദ്ധതിയുടെ ഭാഗമായി ലോക ഹൃദയാരോഗ്യ ദിനത്തിൽ ഏകദിന പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി സംഘടിപ്പിച്ചു.

എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ വി. രാഘവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവ്വേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ: എ.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻറ് സി.ഭാസ്ക്കരൻ മാസ്റ്റർ, വനിത യൂണിയൻ പ്രസിഡന്റ് ജെ ജഗദമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.

കരയോഗ തലത്തിലുള്ള ഹെൽത്ത് മോണിറ്റർമാർക്കുള്ള പ്രഥമ ശുശ്രൂഷ പരിശീലനത്തിന് പറശ്ശിനിക്കടവ് എം.വി.ആർ മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫ: ഡോ: കൃഷ്ണകുമാർ നേതൃത്വം നൽകി.

താലൂക്ക് യൂണിയനിലെ വിവിധ കരയോഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറ്റൻപതോളം ഹെൽത്ത് മോണിറ്റർമാർ പരിശീലനത്തിൽ പങ്കെടുത്തു.

എൻ.എസ്.എസ് ഇൻസ്പെക്ടർ കെ.കെ സുരേഷ് ബാബു, പ്രതിനിധി സഭാംഗം മധു തൊട്ടിയിൽ എന്നിവർ നേതൃത്വം നൽകി.

എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ.എം വിനോദ് കുമാർ സ്വാഗതവും എച്ച്.ആർ കോ-ഓർഡിനേറ്റർ ജി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു .

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!