ലോക ഹൃദയദിനത്തില്‍ തളിപ്പറമ്പില്‍ കൂട്ടയോട്ടം

തളിപ്പറമ്പ്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് റോട്ടറി, റിക്രിയേഷന്‍, ലയണ്‍സ് എന്നീ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഹൃദയാരോഗ്യ സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടവും ബോധവല്‍ക്കരണക്ലാസും സംഘടിപ്പിക്കും.

29 ന് ഞായറാഴ്ച്ച രാവിലെ എട്ടിന് തളിപ്പറമ്പ് ചിറവക്കില്‍ നിന്നും നൂറിലേറെപേര്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം ആരംഭിക്കും.

  നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഫ്‌ളാഗ് ഓഫ് ചെയ്യും. 

തുടര്‍ന്ന് ബ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ബോധവത്കരണ ക്ലാസ് ജയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്യും.

സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.പ്ലാസിഡ് സെബാസ്റ്റ്യന്‍ ക്ലാസ് നയിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ പി. മോഹനചന്ദ്രന്‍, പി.എല്‍. ജോണ്‍, എം.ബി.ബിജു, ശ്രീധര്‍ സുരേഷ്, എം.വി.ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!