കൂട്ടുകാര്‍ക്കൊപ്പം പുഴക്കരയിലിരിക്കുകയായിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു

തലശ്ശേരി : കൂട്ടുകാര്‍ക്കൊപ്പം പുഴക്കരയിലിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു. പാലയാട് കലാമന്ദിരത്തിനും സമീപത്ത് സാഫല്യത്തില്‍ പ്രബിലേഷ് (24) ആണ് മരിച്ചത്.ഇന്ന് സന്ധ്യയോടെയായിരുന്നു സംഭവം.

പ്രബിലേഷിനൊപ്പമുണ്ടായ സുഹൃത്ത് അപ്പു എന്ന ആദര്‍ശിന് (25 ) പൊള്ള ലേറ്റു. മിന്നലേറ്റ് ദേഹമാസകലം പൊളളലേറ്റ് വീണ പ്രബിലേഷിനെയും ആദര്‍ശിനെയും ഉടന്‍ സഹകരണ ആസ്പത്രിയിലെത്തിച്ചുവെങ്കിലും പ്രഥമ ശുശ്രൂഷ ലഭിക്കും മുന്‍പെ പ്രബിലേഷ് മരണപ്പെട്ടിരുന്നു.

പൊള്ളലേറ്റ ആദര്‍ശ് തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. ഇയാളുടെ നില ഗുരുതരമല്ല. മേലൂരിലെ കേളം കണ്ടി പ്രകാശന്റെയും അണ്ടലൂര്‍ താഴെക്കാവ് അംഗന്‍വാടിയിലെ ജീവനക്കാരി ബിന്ദുവിന്റെയും മകനാണ് മരണപ്പെട്ട പ്രബിലേഷ്.സഹോദരി: പ്രവ്യ. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!