ആസിഡ് അകത്തുചെന്ന് അവശ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

തളിപ്പറമ്പ്: ആസിഡ് അകത്തുചെന്ന് യുവാവ് മരിച്ചു. മഴൂരിലെ കക്കാടന്‍ സുനില്‍ (35) ആണ് മരിച്ചത്. വൈകുന്നേരം നാലോടെ മഴൂര്‍ തോടിന് സമീപം അവശനിലയില്‍ കണ്ടെത്തിയ സുനിലിനെ നാട്ടുകാര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും മരണപ്പട്ടു.

പരേതനായ കുഞ്ഞിരാമന്‍ – ദേവകി ദമ്പതികളുടെ മകനാണ്. ദുബായില്‍ ജോലി ചെയ്തിരുന്ന സുനില്‍ നാട്ടിലെത്തി ബേക്കറി നിര്‍മാണ യൂണിറ്റ് ആരംഭിച്ചിരുന്നു. അവിവാഹിതനാണ്.

സഹോദരങ്ങള്‍: സുകുമാരന്‍, സുഗുണേഷ്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാളെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!