കൊവിഡ് ബാധിച്ച് പയ്യന്നൂര്‍ സ്വദേശിയായ യുവാവ് കുവൈത്തില്‍ മരണമടഞ്ഞു

പയ്യന്നൂര്‍: കൊവിഡ് ബാധിച്ച് പയ്യന്നൂര്‍ സ്വദേശിയായ യുവാവ് കുവൈത്തില്‍ മരണമടഞ്ഞു. പയ്യന്നൂര്‍ കവ്വായിലെ അക്കാളത്ത് ഗഫൂര്‍ (32) ആണ് ഇന്ന് രാവിലെ ഫര്‍വ്വാനിയ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്.

കൊറോണ വൈറസ് ബാധിച്ച് 4 ദിവസമായി ഫര്‍വ്വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗഫൂറിന്റെ ആരോഗ്യ നില ഇന്ന് പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു.

ഫര്‍വ്വാനിയ ദജീജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഗഫൂര്‍. ഒളവറ അക്കാളത്ത് അബ്ദു റഹീമിന്റേയും ഫാത്തിമയുടെയും മകനാണ്. ഭാര്യ. ഉമൈമ, മകന്‍ മുഹമ്മദ് ഹാനി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!