വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളയാങ്കോട് കുളപ്പുറത്തെ യുവാവ് മരിച്ചു

പരിയാരം : അഞ്ച് മാസം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വിളയാങ്കോട് കുളപ്പുറത്തെ ആന്റണീസ് നഗറില്‍ താമസക്കാരനായ പീറ്റര്‍ ഹൗസില്‍ ബിജു പീറ്റര്‍(42) ആണ് മരിച്ചത്. 

ജൂലായ് 17 ന് രാത്രിയില്‍ പിലാത്തറയില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബിജു ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലും പയ്യന്നൂരിലും ചികില്‍സയിലായിരുന്നു.

പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രി പത്തോടെയാണ് മരണം സംഭവിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ബിജു ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടത്തില്‍ പെട്ടത്.

പരേതരായ ഡെന്നീസ് പീറ്റര്‍-റീന ഗേസ് ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ. മക്കള്‍: അലന്‍, അബിത, ജാന്‍സി. സഹോദരങ്ങള്‍: സാജു, ബൈജു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം നാലിന് കുളപ്പുറം സിഎസ്ഐ പള്ളിയില്‍ സംസ്‌ക്കരിക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!